സാധനങ്ങൾ വിലക്കുറച്ചു കിട്ടുമെന്ന് കരുതുന്നതിനാലും,
കടകളിൽ കിട്ടാത്ത പല സാധനങ്ങളും ഓൺലൈനിൽ കിട്ടുമെന്ന് കരുതുന്നതിനാലും,
കടകളിൽ പോകാതെ തന്നെ സാധനങ്ങൾ വീടുകളിൽ എത്തുന്നതിനാലും,
എല്ലാ സാധനങ്ങളും ഒരു കുത്തക കടയിൽ കിട്ടുന്നതിനാലും,
എല്ലാവർക്കും അവിടെ നിന്നും സാധനങ്ങൾ വാങ്ങാനാണ് ഇഷ്ടം.
ഇത്തരം സൗകര്യങ്ങൾ ഉള്ളതു കൊണ്ടു തന്നെ ആരെയും കുറ്റപ്പെടുത്താനും കഴിയില്ല.
എല്ലാത്തിനും ഒരു നല്ല വശം ഉണ്ടെങ്കിൽ തീർച്ചയായും ഒരു മോശം വശം കൂടി ഉണ്ടാകും എന്ന കാര്യം കൂടി ഒർക്കുന്നത് നല്ലതാണ്.
ഒരു ഉദാഹരണം നോക്കുക.
ഒരു സെന്റ് സ്ഥലത്തിന് 10000 രൂപ ഉള്ള വിജനമായ സ്ഥലത്ത് ഒരു ആളുവന്ന് ഒരു കട തുടങ്ങി.
കൂടുതൽ ആളുകൾ കടയിലേക്ക് സാധനം വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ
മറ്റൊരാൾ വന്നു മീൻ കച്ചവടം തുടങ്ങി.
അത് കണ്ടു ഒരാൾ ഇറച്ചി ചിക്കൻ കടയും തുടങ്ങി.
പിന്നെ കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ അവിടെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ വന്നു.
സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂടുതലായി വരാൻ തുടങ്ങിയപ്പോൾ അവിടെ ബസ്സ് – ഓട്ടോ – ടാക്സി സർവ്വീസുകളും തുടങ്ങി.
ധാരാളം ആളുകൾക്ക് അതു മൂലം തൊഴിൽ കിട്ടി തുടങ്ങി.
തുണിക്കട ഉടമയും ജീവനക്കാരും അവിടെയുള്ള പല ചരക്കുകടയിൽ നിന്നും സാധങ്ങൾ വാങ്ങും പല പലചരക്കു കടക്കാരനും ജീവനക്കാരും അവിടെയുള്ള കടയിൽ നിന്നും ചിക്കനും ഇറച്ചിയും വാങ്ങും. ചിക്കൻ കടക്കാരനും ജീവനക്കാരും അവിടെയുള്ള പച്ചക്കറി കടയിൽ നിന്നും സാധനങ്ങൾ വാങ്ങും. അങ്ങനെ ആ അങ്ങാടിയിൽ വരുന്ന പണത്തിന്റെ നല്ല ഒരു ശതമാനം അവിടെ തന്നെ ചിലവഴിച്ചു തുടങ്ങി.
കച്ചവടക്കാർ അവർക്ക് കിട്ടിയ ലാഭം കൊണ്ട് വീട് വയ്ക്കുകയും കൃഷി ചെയ്യുകയും ചെയ്തപ്പോൾ വളരെ ഏറെ തൊഴിലാളികൾക്ക് ജോലി കിട്ടി തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഉപഭോക്താക്കൾ അവിടെ ചിലവാക്കുന്ന പണം അവിടെ തന്നെ സർക്കുലേഷൻ നടക്കുന്നതിനാൽ ആ നാട് വികസിച്ചു തുടങ്ങി.
മുമ്പ് സെന്റിന് 10000 രൂപ വില ഉണ്ടായിരുന്ന സ്ഥലത്തിന് ഇപ്പോൾ 3 ലക്ഷം വില ആയി. നമ്മുടെ നാട്ടിലെ കച്ചവടം വളരും തോറും നമ്മുടെയും നമ്മുടെ സ്വത്തിന്റെയും വില വർധിക്കും.
തിരിച്ചാണെങ്കിലോ നമ്മുടെ നാട്ടിലെ കടകളിൽ നിന്നും നമ്മൾ സാധനം ഒന്നും വാങ്ങാതെ ചില്ലറ ലാഭത്തിനു വേണ്ടി കുത്തക കടകളിൽ നിന്നും ഓൺലൈൻ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ, നമ്മുടെ നാട്ടിലെ കടകൾ കച്ചവടം ഇല്ലാതെ അടച്ചു പൂട്ടും.
അന്യ നാട്ടുകാരായ കുത്തക വ്യാപാരികളും ഓൺലൈൻ സൈറ്റ് ഉടമകളും നമ്മുടെ നാട്ടിലെ പണം അവരുടെ നാട്ടിലേക്ക് അല്ലെങ്കിൽ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോകും.
നമ്മുടെ നാട് അപ്പോൾ വിജനമായ സ്ഥലം ആയി മാറും. 3 ലക്ഷം രൂപ സെന്റിന് മാർക്കറ്റ് ഉണ്ടങ്കിൽ നമ്മുടെ നാട് വിജനമായാൽ പിന്നെ സ്ഥലത്തിന് 1ലക്ഷം പോലും കിട്ടില്ല.
സ്ഥലത്തിന്റ വിലയുടെ ഒപ്പം തന്നെ നമ്മുടെ വിലയും സമ്പത്തും കുറയും. ലോണെടുത്തും കടം വാങ്ങിയും കടകൾ തുടങ്ങിയ പല വ്യാപാരികളും ആത്മഹത്യ ചെയ്തെന്നു വരാം.
അവരുടെ സ്ഥാപനത്തിലെ ജീവനക്കാർ തൊഴിൽ രഹിതരാകും. അവരുടെ കുടുംബം പട്ടിണിയാവും.
നമ്മുക്ക് നമ്മുടെ നാട്ടിലെ വ്യാപാര സ്ഥാപനങ്ങൾ സംരക്ഷിക്കുക തന്നെ വേണം.
നമുക്ക് വേണ്ടിയും നമ്മുടെ അടുത്ത തലമുറകൾക്കു വേണ്ടിയും.
നമ്മുടെ സമീപത്തുള്ള കടകളിൽ കിട്ടുന്ന സാധനങ്ങളെങ്കിലും അവിടെ നിന്നും വാങ്ങാൻ ശ്രമിക്കുക.
നാടും
നാട്ടുകാരും
വളരട്ടെ
🙏🙏👍👍🤝
എന്ത് കൊണ്ട് ലോക്കൽ ഷോപ്പിംഗ്?
30 Jan2022