
BuyLOQ Local Online ൽ കർഷകരുടെയും പ്രാദേശിക സംരഭകരുടെയും ഉല്പന്നങ്ങൾക്ക് യാതൊരു ചാർജ്ജും ഈടാക്കാതെ തികച്ചും സൗജന്യമായാണ് പ്രദർശിപ്പിക്കുന്നത്.
കാർഷിക ഉല്പന്നങ്ങൾ കർഷകൻ നിശ്ചയിക്കുന്ന വിലക്ക് വിപണനം ചെയ്യാൻ ഇതുവഴി അവസരം ലഭിക്കുകയാണ്.
ആവശ്യക്കാരെ നേരിൽ കണ്ടെത്തി നൽകുന്നതിനാൽ കർഷകന് മികച്ച വില ഉറപ്പാക്കുകയും ഇടനിലക്കാരെ ഒഴിവാക്കുന്നത് വഴി വാങ്ങുന്നവർക്ക് വിലക്കുറവും ലഭ്യമാക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
തോട്ടത്തിൽ നിന്ന് നേരിട്ട് നമ്മുടെ നാട്ടിൽ വിളയുന്നതും വളരുന്നതുമായ ഉല്പന്നങ്ങൾ പുതുമ മാറാതെ ആസ്വദിക്കാൻ ഇനി ഏവർക്കും BuyLOQ Local Online അവസരം ഒരുങ്ങുകയയാണ്.
പ്രീ ഓർഡർ സംവിധാനം വഴി മുൻക്കൂട്ടി ബുക്ക് ചെയ്യാനും വേണ്ട ക്രമീകരണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താവിന് കൃഷിയിടം നേരിൽ കണ്ട് ഉല്പന്നങ്ങൾ കൈപ്പറ്റാനുള്ള അപ്പോയിൻറ്മെൻറ് സംവിധാനവും ഒരുക്കിയിരിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കാർഷിക സഹകരണ സംഘങ്ങൾ, സംരംഭക കൂട്ടായ്മകൾ, കുടുംബശ്രീ,ഇതര സംഘടനകൾ, കർഷക സംഘടനകൾ എന്നിവരുടെ നിർലോഭമായ പിന്തുണ ഈ ലക്ഷ്യം നിറവേറ്റാൻ ഏറെ സഹായകമായിട്ടുണ്ട്.