
പ്രാദേശിക വ്യാപാരികൾ ഈ കോവിഡ് കാലഘട്ടത്തിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
സാങ്കേതിക മികവും മികച്ച വിപണന തന്ത്രങ്ങളും കൈമുതലുള്ള ബഹുരാഷ്ട കമ്പനികളും റീറ്റെയ്ൽ ചെയിൻ സൂപ്പർമാർക്കറ്റുകളും ഓൺലൈൻ വ്യാപാരം എന്ന വിപണന ആശയത്തിലൂടെ നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള ഉല്പന്നങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു.
കോവിഡ് സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ ഓർഡർ ചെയ്യുവാനും അവ ഡെലിവറി ലഭ്യമാകാനുമുള്ള സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ആ സൗകര്യം ഉപയോഗപ്പെടുത്താൻ നിങ്ങൾ നിർബന്ധിതരാകുകയാണ്.
നിങ്ങളുടെ സുഹൃത്തുക്കളുടെയും, നിങ്ങളെ അടുത്തറിയുന്ന വ്യാപാരികളെയും സ്ഥാപനങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ വാങ്ങാൻ രോഗഭീതി നിങ്ങളെ തടയുന്നുണ്ടാകാം. എന്നാൽ ഇനി മുതൽ ഈ കടകളിൽ നിന്നും ഓൺലൈൻ ആയി തന്നെ നിങ്ങൾക്ക് എല്ലാം വാങ്ങാം, പ്രാദേശിക വ്യാപരികളുടെ ഏറ്റവും വലിയ കൂട്ടായ്മ BuyLOQ Local Online വഴി യാഥാർഥ്യമാക്കുകയാണ്.