Elements Megamenu
01 Jun2019
പ്രത്യക്ഷമായി ഒന്നോ അതിലധികമോ ആളുകൾ ഓരോ ഷോപ്പിലും ജോലി ചെയ്യുന്നുണ്ട്. കൂടാതെ ഈ കടകളിൽ വിവിധ ഉല്പന്നങ്ങൾ എത്തിക്കുന്നവർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ മുതൽ പാക്കിങ്, ഡ്രൈവർ, കയറ്റിറക്കു തൊഴിലാളികൾ തുടങ്ങി പരോക്ഷമായി ഈ കട നിലനിൽക്കുന്നത്കൊണ്ട് ഉപജീവനം സാധ്യമാകുന്ന അനേകം ആളുകളും ഉൾപ്പെടുന്നതാണ് ഈ ശൃംഖല.
ഓൺലൈൻ ഭീമന്മാർ അവരുടെ ബാലൻസ് ഷീറ്റിൽ ശതകോടികളുടെ വർദ്ധന വരുത്താൻ പരിശ്രമിക്കുമ്പോൾ ഈ ശൃംഖലയിലെ ഓരോരുത്തരും തൊഴിൽ നഷ്ടവും , വേതനകുറവും കൊണ്ട് പൊറുതി മുട്ടുകയാണ്.
ഈ പ്രാദേശിക ഓൺലൈൻ കൂടായ്മ നമ്മുടെ വ്യാപാരികളുടെ ഉന്നമനത്തിന് സാങ്കേതിക വൈദഗ്ധ്യവും, പുതിയ രീതിയിലുള്ള വിപണന തന്ത്രങ്ങളും ഒരുക്കുകയാണ്.
സമൂഹ മാധ്യമങ്ങൾ വഴി തങ്ങളുടെ ഉല്പന്നങ്ങളുടെയും, ഷോപ്പിൻറെയും വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും, അവരിൽ നിന്ന് ഓർഡർ സ്വീകരിക്കാനും വ്യാപാരികൾക്ക് അവസരം ഒരുക്കുകയാണ് BuyLOQ Local Online .
നിങ്ങളുടെ തൊട്ടടുത്ത ഷോപ്പുകളിലെ വില നിലവാരം കൃത്യമായി മനസ്സിലാക്കാനും അതു വഴി ഉല്പന്നങ്ങൾ മികച്ച വിലയിൽ ഏറ്റവും വേഗത്തിൽ സ്വന്തമാക്കാനും രൂപകല്പനയിലും സാങ്കേതിക മികവിലും അന്തരാഷ്ട നിലവാരത്തിൽ സജ്ജമാക്കിയ BuyLOQ Local Online ലൂടെ ഇപ്പോൾ നിങ്ങൾക്ക് ഇപ്പോൾ സാധിക്കും.
ഈ സംരംഭവുമായി നിങ്ങൾ സഹകരിക്കുമ്പോൾ മുകളിൽ വിവരിച്ച എല്ലാ വിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗം സംരക്ഷിക്കപ്പെടുകയും, അവർക്ക് ലഭിക്കുന്ന വരുമാനം പ്രാദേശികമായി തന്നെ ചെലവഴിക്കപ്പെട്ടുന്നതിനാൽ പ്രാദേശിക വികസനത്തിന് കാരണമാകുകയും ചെയ്യും. എല്ലാ തരം നികുതികളും ഫീസുകളും സർക്കാരിന് നൽകി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് നിങ്ങളുടെ ഈ പിന്തുണ നൽകേണ്ടതല്ലേ??
BuyLOQ Local Online ൽ കർഷകരുടെയും പ്രാദേശിക സംരഭകരുടെയും ഉല്പന്നങ്ങൾക്ക് യാതൊരു ചാർജ്ജും ഈടാക്കാതെ തികച്ചും സൗജന്യമായാണ് പ്രദർശിപ്പിക്കുന്നത്.
കാർഷിക ഉല്പന്നങ്ങൾ കർഷകൻ നിശ്ചയിക്കുന്ന വിലക്ക് വിപണനം ചെയ്യാൻ ഇതുവഴി അവസരം ലഭിക്കുകയാണ്.
ആവശ്യക്കാരെ നേരിൽ കണ്ടെത്തി നൽകുന്നതിനാൽ കർഷകന് മികച്ച വില ഉറപ്പാക്കുകയും ഇടനിലക്കാരെ ഒഴിവാക്കുന്നത് വഴി വാങ്ങുന്നവർക്ക് വിലക്കുറവും ലഭ്യമാക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
തോട്ടത്തിൽ നിന്ന് നേരിട്ട് നമ്മുടെ നാട്ടിൽ വിളയുന്നതും വളരുന്നതുമായ ഉല്പന്നങ്ങൾ പുതുമ മാറാതെ ആസ്വദിക്കാൻ ഇനി ഏവർക്കും BuyLOQ Local Online അവസരം ഒരുങ്ങുകയയാണ്.
പ്രീ ഓർഡർ സംവിധാനം വഴി മുൻക്കൂട്ടി ബുക്ക് ചെയ്യാനും വേണ്ട ക്രമീകരണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താവിന് കൃഷിയിടം നേരിൽ കണ്ട് ഉല്പന്നങ്ങൾ കൈപ്പറ്റാനുള്ള അപ്പോയിൻറ്മെൻറ് സംവിധാനവും ഒരുക്കിയിരിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കാർഷിക സഹകരണ സംഘങ്ങൾ, സംരംഭക കൂട്ടായ്മകൾ, കുടുംബശ്രീ,ഇതര സംഘടനകൾ, കർഷക സംഘടനകൾ എന്നിവരുടെ നിർലോഭമായ പിന്തുണ ഈ ലക്ഷ്യം നിറവേറ്റാൻ ഏറെ സഹായകമായിട്ടുണ്ട്.
സാധനങ്ങൾ വിലക്കുറച്ചു കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ കിട്ടാത്ത പല സാധനങ്ങളും ഓൺലൈനിൽ കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ പോകാതെ തന്നെ സാധനങ്ങൾ വീടുകളിൽ എത്തുന്നതിനാലും, എല്ലാ സാധനങ്ങളും ഒരു കുത്തക കടയിൽ കിട്ടുന്നതിനാലും, എല്ലാവർക്കും അവിടെ നിന്നും സാധനങ്ങൾ വാങ്ങാനാണ് ഇഷ്ടം. ഇത്തരം…
പ്രാദേശിക വ്യാപാരികൾ ഈ കോവിഡ് കാലഘട്ടത്തിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
സാങ്കേതിക മികവും മികച്ച വിപണന തന്ത്രങ്ങളും കൈമുതലുള്ള ബഹുരാഷ്ട കമ്പനികളും റീറ്റെയ്ൽ ചെയിൻ സൂപ്പർമാർക്കറ്റുകളും ഓൺലൈൻ വ്യാപാരം എന്ന വിപണന ആശയത്തിലൂടെ നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള ഉല്പന്നങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു.
കോവിഡ് സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ ഓർഡർ ചെയ്യുവാനും അവ ഡെലിവറി ലഭ്യമാകാനുമുള്ള സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ആ സൗകര്യം ഉപയോഗപ്പെടുത്താൻ നിങ്ങൾ നിർബന്ധിതരാകുകയാണ്.
നിങ്ങളുടെ സുഹൃത്തുക്കളുടെയും, നിങ്ങളെ അടുത്തറിയുന്ന വ്യാപാരികളെയും സ്ഥാപനങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ വാങ്ങാൻ രോഗഭീതി നിങ്ങളെ തടയുന്നുണ്ടാകാം. എന്നാൽ ഇനി മുതൽ ഈ കടകളിൽ നിന്നും ഓൺലൈൻ ആയി തന്നെ നിങ്ങൾക്ക് എല്ലാം വാങ്ങാം, പ്രാദേശിക വ്യാപരികളുടെ ഏറ്റവും വലിയ കൂട്ടായ്മ BuyLOQ Local Online വഴി യാഥാർഥ്യമാക്കുകയാണ്.
നിങ്ങളുടെ തൊട്ടടുത്ത കടയിൽ ഉള്ള ഉല്പന്നങ്ങൾ ഇനി എന്തിന് വിദൂര സ്ഥലത്തു് നിന്ന് വാങ്ങണം?
ഏറ്റവും വേഗത്തിൽ, ശരിയായ വിലയിൽ ഈ ഉല്പന്നങ്ങൾ തൊട്ടടുത്ത കടയിൽ നിന്ന് തന്നെ ഓൺലൈൻ ഓർഡർ വഴി വീട്ടിലിരുന്നു തന്നെ നീണ്ട കാത്തിരിപ്പില്ലാതെ സ്വന്തമാക്കാം.
അടുത്ത ഓൺലൈൻ ഓർഡറിന് മുൻപായി BuyLOQ Local Online സന്ദർശിക്കൂ.. മികച്ച ഒരു ലോക്കൽ ഓൺലൈൻ ഷോപ്പിംഗ് ആസ്വദിക്കൂ..
ഡിസ്കൗണ്ട് കൂപ്പണുകൾ, മറ്റു പ്രലോഭനങ്ങൾ നൽകുന്ന ഓഫറുകൾ എന്നിവ ഒഴിവാക്കി, യഥാർത്ഥ ഉല്പന്നങ്ങൾ മികച്ച സേവന പിന്തുണയോടെ നിങ്ങൾക്ക് ലഭ്യമാകുന്നു എന്നതാണ് ഞങ്ങളുടെ സവിഷേശത.
Get access to your Orders, Wishlist and Recommendations.
Your personal data will be used to support your experience throughout this website, to manage access to your account, and for other purposes described in our privacy policy.
Shopping cart is empty!
ഈ തിരിച്ചറിവാണ് നമ്മുടെ സമൂഹത്തിനുണ്ടാവേണ്ടത്...